LOCAL NEWS

ഇന്ന് ഈസ്റ്റർ

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ വിശുദ്ധനാളായി ആഘോഷിക്കുന്നു. തിന്‍മയ്ക്കുമേല്‍ നന്‍മ ഉയിര്‍ത്തെഴുന്നേറ്റ ദിനം എന്ന സന്ദേശമാണ് ഈസ്റ്റര്‍ നല്‍കുന്നത്.

യേശുദേവൻ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മനാളാണ് ഈസ്റ്റര്‍. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ആനന്ദത്തിരുനാള്‍. 50 ദിവസത്തെ നോമ്പാചരണത്തിന്റെ പവിത്രതയോടെ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷമാക്കുന്നു.

കഠിന യാതനകള്‍ക്കൊടുവില്‍ സന്തോഷത്തിന്റെ പുനരുത്ഥാനം സംഭവിക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയാണ് യേശുവിന്റെ ഉയിര്‍പ്പ് തിരുനാള്‍ മുന്നോട്ടുവയ്ക്കുന്നത്.
മുള്‍ക്കിരീടമണിഞ്ഞുള്ള കുരിശേറ്റത്തിന് പിന്നാലെ സ്‌നേഹസന്തോഷങ്ങളുടെ ഉയിര്‍പ്പുണ്ടാവുക തന്നെ ചെയ്യുമെന്ന ഓര്‍മ്മപ്പെടുത്തലാണത്.

ആഘോഷിക്കാം സമഭാവനയുടെ പുനരുത്ഥാനസ്മൃതി… എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com