LOCAL NEWS

ചുരത്തിലെ കുരുക്കഴിക്കാൻ സ്ഥിരം ക്രെയിൻ

താമരശേരി ചുരത്തിലെ കുരുക്കഴിക്കാൻ താൽക്കാലി സംവിധാനമൊരുക്കും. എൻജിൻ തകരാറായി കുടുങ്ങുന്ന വാഹനങ്ങൾ എടുത്തുമാറ്റാൻ ലക്കിടിയിൽ ക്രെയിൻ സംവിധാനമൊരുക്കും. സ്ഥിരമായി പൊലീസിനെയും നിയോഗിക്കും. വയനാട്‌–-കോഴിക്കോട്‌ കലക്ടർമാർ നടത്തിയ ടെലഫോൺ ചർച്ചയിലാണ്‌ തീരുമാനം.  അടിവാരത്തും ക്രെയിൻ സൗകര്യമൊരുക്കും.

 ചുരത്തിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. വയനാട്‌ കലക്ടർ എ ഗീതയോട്‌ നേരിട്ടും വിഷയത്തിൽ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ രണ്ട്‌ ജില്ലയിലെയും കലക്ടർമാർ ചർച്ച നടത്തിയത്‌. 

ചുരത്തിൽ വാഹനങ്ങൾ കേടാവുന്നതാണ്‌ ഏറ്റവും വലിയ പ്രശ്‌നം. ഇത്തരം വാഹനങ്ങളെ പെട്ടെന്ന് മാറ്റാനുള്ള സംവിധാനമാണ്‌ ഉണ്ടാകേണ്ടതെന്ന്‌ കലക്ടർ എ ഗീത പറഞ്ഞു. ഇതിന്റെ ഭാഗമായാണ്‌ ലക്കിടിയിൽ ക്രെയിൻ സൗകര്യം ഒരുക്കുന്നത്‌. എവിടെനിന്നാണോ ക്രെയിൻ എത്തിക്കാൻ എളുപ്പമെന്ന്‌ നോക്കി എത്രയും പെട്ടെന്ന്‌ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ്‌ രണ്ടുഭാഗത്തും ചുരം അതിർത്തിയിൽ ക്രെയിൻ സൗകര്യം ഒരുക്കുന്നത്‌. എത്രയും പെട്ടെന്ന്‌ ഇത്‌ സ്ഥാപിക്കുന്നതിനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ കലക്ടർ എ ഗീത പറഞ്ഞു. 

തിങ്കളാഴ്‌ച പുലർച്ചെ മുതൽ വൻ കുരുക്കാണ്‌ ചുരത്തിൽ ഉണ്ടായത്‌. ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങി. എട്ടാം വളവിൽ കുടുങ്ങിയ ലോറി നീക്കാൻ ക്രെയിൻ എത്താൻ വൈകിയതാണ്‌ കുരുക്ക്‌ രൂക്ഷമാക്കിയത്‌

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com