
തിരുവമ്പാടി : ഇന്ന് രാവിലെ മുതൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടത്തിൻകടവ് കൂമുള്ളംകണ്ടി ആയിശുമ്മയുടെ (75) മൃതദേഹം അഗസ്ത്യമുഴി പാലത്തിന് സമീപത്തുനിന്ന് ഇരുവഞ്ഞിപ്പുഴയിൽ കണ്ടെത്തി. രാവിലെ മുതൽ ആയിശുമ്മയെ കാണാനില്ലായിരുന്നു.
ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ മുക്കം ഫയർഫോഴ്‌സ് യൂണിറ്റ് മൃതദേഹം കരയ്‌ക്കെത്തിച്ചു. തുടർനടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാവിലെ കടയിലേക്കാണ് എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം തുടങ്ങി. ഇതിനിടയിൽ പുഴയിലേക്ക് നടന്നു പോകുന്നതായ ഒരു സിസി ക്യാമറ ദൃശ്യവും വീട്ടുകാർ കാണാൻ ഇടയായി. തുടർന്ന് വീട്ടുകാരും പ്രദേശവാസികളും ചേർന്ന് വ്യാപകമായ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇരുവഞ്ഞിപുഴയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
ഭർത്താവ് പരേതനായ :ഉണ്ണിമോയി.
മക്കൾ: കബീർ, ഉസ്മാൻ
മരുമക്കൾ:റുബീന തോട്ടത്തിൻ കടവ്,
സജീറ ഓമശ്ശേരി



