LOCAL NEWS

പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും

തിരുവമ്പാടി:പാചകവാതകത്തിന്റെ അമിതമായ വിലവദ്ധനവിനെതിരെ
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം തിരുവമ്പാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ   സായാഹ്ന പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

ഹോട്ടൽ, ബേക്കറി, കൂൾ ബാർ, റസ്റ്റോറൻ്റ് മേഖലയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും എന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂണിറ്റ് പ്രസിഡൻ്റ് മൊയ്തീൻ കെ. പ്രസ്താവിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിനുള്ളിൽ ആയിരത്തിയഞ്ഞൂറോളം രൂപയുടെ വർദ്ധനവാണ് ഒരു കുറ്റി ഗ്യാസിന് മുകളിൽ ഉണ്ടായിരിക്കുന്നത്. തന്നെയുമല്ല ഗ്യാസ് ലഭ്യതയിലെ കുറവും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യം ഹോട്ടൽ ഉൾപ്പെടെ വാണിജ്യ പാചകവാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മുഴുവൻ വ്യവസായ വാണിജ്യ മേഖലകളുടെയും നിലനിൽപ്പിന് വൻ ഭീഷണിയാണ് ഉയർത്തുന്നത്. വാണിജ്യ പാചകവാതകത്തിന്റെ അമിതമായ വില വർദ്ധനവ് ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ മാത്രമല്ല, ഈ വ്യവസായത്തിന്റെ ഉപഭോക്താക്കളായ മുഴുവൻ പൊതു ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ് എന്നത് എല്ലാ പൊതു ജനങ്ങളുടെയും സജീവ ശ്രദ്ധയിൽ എത്തിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് ഇന്ന് ഈ പ്രോഗ്രാം സംഘടിപ്പിച്ചത് എന്ന് യൂണിറ്റ് സെക്രട്ടറി സന്തോഷ് വി.കെ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. പ്രതിഷേധ സമരത്തിന്റെ അടുത്ത ഘട്ടമായി ആറാം തിയ്യതി ബുധനാഴ്ച ഹോട്ടലുകളും റസ്റ്റോറൻ്റുകളും അടച്ചിട്ട് കൊണ്ടുള്ള ഇരുപത്തിനാല് മണിക്കൂർ സമരം വിജയിപ്പിക്കാനും സന്തോഷ് സംഘടനാ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.

യൂണിറ്റ് ഭാരവാഹികളായ രാജേന്ദ്രൻ എം.ആർ, വിനോദ് ജോർജ്ജ്, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com