KERALA NEWS

ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; ഒരു കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്ക്

കർണാടക ഗുണ്ടൽപേട്ടിന് സമീപം കക്കൽ തൊണ്ടി മദ്ദേൻഹുണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരണപ്പെട്ടത്.

കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന KL 13 AW 2307 നമ്പറിലുള്ള കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെ ഗുണ്ടൽപേട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും പോലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com