
കോടഞ്ചേരി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് പിന്തുണ അറിയിച്ച് കോടഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വൻ ഭൂരിപക്ഷത്തിൽ എത്തിക്കുന്നതിന് കഠിനപ്രയത്നം നടത്തിയ വിഡി സതീശനെ മുഖ്യമന്ത്രി ആക്കുന്നതിന് ഉറച്ച തീരുമാനം നേതൃത്വം എടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. വി ഡി സതീശന്റെ ഉറച്ച നിലപാടുകളാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കിയത്.
ജോസ് പൈക, പി പി നാസർ, ബേബി കളപ്പുര, ജോയി കിഴക്കുംകര, ജോൺ നെടുങ്ങാട്ട്, പി വി രഘുലാൽ, ബിബി തിരുമല, ജോബി ഉറുമ്പിൽ, സേവ്യർ കുന്നത്തേട്ട്,സണ്ണി കാരികൊമ്പിൽ എന്നിവർ നേതൃത്വം വഹിച്ചു.



