LOCAL NEWS

മലപ്പുറം മഞ്ചേരിയില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. മേല്‍മുറി ചേര്‍തൊടി അഫ്‌സലിന്റെ മകന്‍ ആദില്‍ ഫിറാസ് (7), കിഴിശേരി ആലിന്‍ചുവട് അത്തിക്കോട് അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് ഫഹ്ലാന്‍ (4) എന്നിവരാണു മരിച്ചത്. സഹോദരിമാരുടെ മക്കളാണ് ഇവര്‍. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്.

ഇന്ന് ഉച്ചയ്ക്കഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.  വീടിന് ഏതാനും മീറ്റര്‍ അകലെയുള്ള തോട്ടിലേക്ക് കളിക്കാന്‍ പോയതാണ് ഇരുവരും. മഴ പെയ്തതിനാല്‍ കഴിഞ്ഞ ദിവസം തോട്ടില്‍ വെള്ളം നിറഞ്ഞിരുന്നു. കുട്ടികളെ കാണാത്തതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വെള്ളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com