News

പുന്നക്കലിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരുവമ്പാടി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം തിരുവമ്പാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന “മഴക്കാലപൂർവ്വ ശുചീകരണം – ക്ലീൻ പുന്നക്കൽ” ഇന്ന് രാവിലെ പുന്നക്കൽ അങ്ങാടിയിൽ തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് നിർവഹിച്ചു.മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുക, പരിസര ശുചിത്വം ഉറപ്പാക്കുക, കൊതുക് വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മ സേന, വാർഡ് പ്രതിനിധികൾ,വ്യാപാരികൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, എന്നിവരുടെ സഹകരണത്തോടെ പ്രദേശമൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെടും.പരിപാടിയിൽ മുഴുവൻ നാട്ടുകാരും സജീവമായി പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com