LOCAL NEWS

‘ഇഗ്നൈറ്റ്’ ക്യാമ്പ് സംഘടിപ്പിച്ചു

ഓമശ്ശേരി: വെളിമണ്ണ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി സ്വപ്‌നങ്ങൾക് ചിറകുകൾ നൽകാം എന്ന പ്രമേത്തിൽ ‘ഇഗ്നൈറ്റ്’ ക്യാമ്പ് സംഘടിപ്പിച്ചു. വെളിമണ്ണ കോംപ്ലക്സിൽ നടന്ന പരിപാടി യു.പി ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സർത്താജ് അഹ്മദ് അധ്യക്ഷത വഹിച്ചു. സിജി കോംപിറ്റൻസി സെന്റർ ഡയറക്ടർ പി.എ ഹുസൈൻ മാസ്റ്റർ ക്ലാസെടുത്തു. വിദ്യാർത്ഥികളുടെ ഭാവി ഉന്നമനവും കരിയർ ലക്ഷ്യങ്ങളും മുൻനിർത്തിയാണ് പരിപാടി ആസൂത്രണം ചെയ്തത്.മഹല്ല് പ്രസിഡന്റ് ഇ.കെ മുഹമ്മദ് മാസ്റ്റർ, ജനറൽ സെക്രട്ടറി പി.കെ കുഞ്ഞി മൊയ്തീൻ ഹാജി, വാർഡ് അംഗം മുനവ്വർ സാദത്ത് എന്നിവർ സംസാരിച്ചു. ജമാൽ പി.കെ സ്വാഗതവും കെ.പി നാസർ ഹാജി നന്ദിയും പറഞ്ഞു.വെളിമണ്ണയിൽ നടന്ന ഇഗ്നൈറ്റ് ക്യാമ്പ് യു പി ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com