
കോടഞ്ചേരി:കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് നെല്ലിപ്പോയിൽ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.
പൊതുസമ്മേളനം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ ഉദ്ഘാടനം ചെയ്തു.
കർഷകകോൺഗ്രസ് ജില്ലസെക്രട്ടറി സാബു മനയിൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വിൽസൺ തറപ്പേൽ, കേരള കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി പോൾസൺ അറയ്ക്കൽ, ബിജു ഓത്തിക്കൽ, സേവിയർ കിഴക്കേ കുന്നേൽ, സണ്ണി വലിയമറ്റം , സിജോ പൊട്ടുകുളത്ത്, ബെന്നി പല്ലാട്ട്, ജിനോ പെരുമ്പറയിൽ, ചാക്കോ ഓരത്ത്, കുര്യൻ മറ്റപ്പള്ളി, കെഎസ് തോമസ്, കെഎൽ കുര്യൻ, പി കെ സ്കറിയ എന്നിവർ പ്രസംഗിച്ചു.



