LOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മലയോരത്ത് നിസ്കാര പള്ളികൾ ലക്ഷ്യമിട്ട് വൻ മോഷണ പരമ്പര!

തിരുവമ്പാടി: മലയോര മേഖലയിലെ വിശ്വാസികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഇൻവെർട്ടർ ബാറ്ററികളുടെ വൻ മോഷണ പരമ്പര. ജന സമ്പർക്കം ഇല്ലാത്ത സമയങ്ങളിൽ ഒറ്റപ്പെട്ട നിസ്കാര പള്ളികളിൽ അതിക്രമിച്ചു കയറി ഇൻവെർട്ടർ ബാറ്ററികൾ കവരുന്ന സംഘം വിലസുകയാണ്. പകൽ വെളിച്ചത്തിൽ പോലും മോഷണം നടത്താൻ മടിക്കാത്ത ക്രിമിനൽ സംഘമാണ് ഇതിന് പിന്നിലെന്നത് പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.ഓമശ്ശേരി തെച്ച്യാട് അങ്ങാടിയിലെ നിസ്കാര പള്ളിയിലെ ബാറ്ററിയും ഓമശ്ശേരി മാമ്പിടിച്ചാലിലെ നിസ്കാര പള്ളിയിലെ മൈക്കിന്റെ ആംബ്ലിഫയറുമാണ് ഏറ്റവും ഒടുവിലായി കവർച്ച നടന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ പള്ളിയിലെത്തിയവരാണ് ഇൻവെർട്ടറും ആംബ്ലിഫയറും മോഷണ വിവരം അറിയുന്നത്. ഏകദേശം 15,000 രൂപ വിലവരുന്ന പുതിയ ബാറ്ററിയാണ് സംഘം കടത്തിയത്.ഇൻവെർട്ടറുമായുള്ള ബന്ധം വിച്ഛേദിക്കാൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വയറുകൾ അറുത്തുമാറ്റിയ നിലയിലാണ്. പ്രഫഷണൽ മോഷ്ടാക്കളുടെ രീതിയാണിതെന്ന് സംശയിക്കുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ സമാനമായ രീതിയിൽ മറ്റു നിസ്കാര പള്ളികളിലും മോഷണ പരമ്പര ഞെട്ടിക്കുന്നതാണ്.തിരുവമ്പാടി പച്ചക്കാട് നിസ്കാരപള്ളി,ഗേറ്റും പടി നിസ്കാരപള്ളി,തേറുപറമ്പ് നിസ്കാരപള്ളി,മരഞ്ചാട്ടി നിസ്കാരപള്ളി എന്നിവിടങ്ങളിലാണ് മോഷണങ്ങൾ നടന്നത്.

ആസൂത്രിത നീക്കം; പിന്നിൽ വൻ സംഘം?തുടർച്ചയായി പള്ളികൾ മാത്രം ലക്ഷ്യം വെക്കുന്നത് കൃത്യമായ നിരീക്ഷണത്തിന് ശേഷമാണെന്ന് വ്യക്തം. പകൽ സമയങ്ങളിൽ ആൾത്തിരക്കില്ലാത്ത ആരാധനാലയങ്ങൾ കണ്ടെത്തിയാണ് ഇവർമോഷണം നടത്തുന്നത്. ഒരു സംഘം തന്നെയാണോ ഈ മോഷണങ്ങൾക്ക് പിന്നിലെന്ന് പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.നമ്മുടെ ആരാധനാലയങ്ങളുടെ സുരക്ഷ അപകടത്തിലാണ്. സംശയാസ്പദമായ സാഹചര്യത്തിൽ അപരിചിതരെ കണ്ടാൽ ഒട്ടും വൈകാതെ അധികൃതരെ വിവരം അറിയിക്കുക,പള്ളി പരിസരങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ഇൻവെർട്ടർ റൂമുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനും ഭാരവാഹികൾ ശ്രദ്ധിക്കുക,അപരിചിതരായ വ്യക്തികളോ വാഹനങ്ങളോ പരിസരത്ത് കണ്ടാൽ ശ്രദ്ധിക്കുക.തുടങ്ങിയ രീതിയിൽ സുരക്ഷ ഉറപ്പ് വരുത്താൻപള്ളി ഭാരവാഹികൾ ജാഗ്രത നിർദ്ദേശം നൽകി.തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com