
താമരശ്ശേരി : സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി ബസിൽ കയറി മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു.
മേയ് 15 മുതൽ
കെ എസ് ആർടിസി ബസിൽ
സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് തെരഞ്ഞെടുപ്പ്
വാഗ്ദാനം ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ബസ് സ്റ്റാൻ്റിൽ നടന്ന പ്രതിഷേധ പരിപാടി ബിജെപി റൂറൽ ജില്ലാ വൈസ് പ്രസിഡൻ്റ് ഷാൻ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് ബിന്ദു പ്രഭാകരൻ അദ്ധ്യക്ഷയായി. ബസിൽ കയറി പ്രതിഷേധിച്ച മഹിളാ മോർച്ച പ്രവർ കരോട് സൗജന്യ യാത്ര സംബന്ധിച്ച
സർക്കുലർ എത്തിയിട്ടില്ലെന്ന മറുപടിയാണ് കണ്ടക്ടർമാർ നല്കിയത്.
ബിജെപി ഭരിക്കുന്ന ബംഗാളിൽ സർക്കാർ ബസിൽ സൗജന്യ യാത്ര നടപ്പിലാക്കിയിട്ടും. കേരളത്തിൽ നടപ്പിലാക്കാനായിട്ടില്ലെന്ന് മഹിളാ മോർച്ച പ്രവർത്തകർ പറഞ്ഞു.
നേതാക്കളായ
ഷൈമ വിനോദ് ,സുനിത വാസു, ജിജില വി , അമൃത അനൂപ് , രഞ്ജു തിലക്, ഗീത ശിവ ശങ്കരൻ, ഗ്രീഷ്‌മ ബിൽജു,
ലെജി ലിജു, എം. ഇ ഗഗാധരൻ , ടി.ശ്രീനിവാസൻ , പി .സി പ്രമോദ്, ബിൽജു രാമദേശം
നേതൃത്വം നൽകി.
പടം – കെ എസ് ആർ ടി സി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നതിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ബസ് സ്റ്റാൻ്റിൽ നടന്ന സമരം ബിജെപി റൂറൽ ജില്ലാ വൈസ് പ്രസിഡൻ്റ് ഷാൻ കട്ടിപ്പാറ ഉദ്‌ഘാടനം ചെയ്യുന്നു.



