തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു.

തിരുവമ്പാടി: ഓണക്കാലത്ത് പൊതുവിപണിയിൽ അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിനായി കൺസ്യുമർ ഫെഡിന്റെ സഹകരണത്തോടെ തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി സംഘടിപ്പിക്കുന്ന ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചു. മാർക്കറ്റിംഗ് സൊസൈറ്റിക്ക് സമീപം ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് നിർവ്വഹിച്ചു.സംസ്ഥാന സർക്കാരിന്റെ സബ്‌സിഡിയുള്ള 11 ഇനങ്ങളും സബ്‌സിഡിയില്ലാത്ത 4 ഇനങ്ങളും ഉൾപ്പെടെ 1,300 രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് ഒരു റേഷൻ കാർഡ് ഉടമയ്ക്ക് ഇവിടെനിന്ന് വാങ്ങാനാകുന്നത്.മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ടൗൺ വാർഡ് മെമ്പർ ബിജു എണ്ണാർമണ്ണിൽ ആദ്യവിൽപ്പന ഏറ്റുവാങ്ങി.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ സോണി മണ്ഡപത്തിൽ, ബിജു എണ്ണാർമണ്ണിൽ, സംഘം ഭരണസമിതി അംഗങ്ങളായ റോബർട്ട് നെല്ലിക്കതെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ജോർജ് പാറെക്കുന്നത്ത്, ഫ്രാൻസിസ് സാലസ്, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ., സുന്ദരൻ എ. പ്രണവം, ബഷീർ ചൂരക്കാട്ട്, ദിനേശൻ പുൽപറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, പ്രദീപ് പുതുപ്പറമ്പിൽ, ഷൈനി ബെന്നി, ടോം തോമസ് കടപ്രയിൽ, ഷിജു ചെമ്പനാനി, അബ്രഹാം വടയാറ്റുകുന്നേൽ, റെജി പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.



