LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടിയിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു​.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി കർഷക ദിനാചരണ പരിപാടിയും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ സി. കെ. കാസിം നിർവഹിച്ചു.​ഗ്രാമപഞ്ചായത്തിലെ ജനകീയ ആസൂത്രണ പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത പി. ആർ. നിർവഹിച്ചു. സോയിൽ ഹെൽത്ത് കാർഡ് വിതരണം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് വാഴപ്പറമ്പിൽ നിർവഹിച്ചു.​ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഫിറോസ് ഖാൻ, ബിന്ദു ജോൺസൺ, ഭരണസമിതി അംഗങ്ങളായ ബോസ് ജേക്കബ്, മറിയാമ്മ വർക്കി, ജയപ്രസാദ്, ശിവൻ എന്നിവരും രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സുന്ദരൻ പ്രണവം, മോയിൻ കാവുങ്കൽ, ഗണേഷ് ബാബു, ഡേവിഡ് പി. സി., ഷിനോയ് അടക്കപ്പാറ, ശ്രീധരൻ പേണ്ടാനത്ത്, ജോസ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ സ്വാഗതവും രാജേഷ് കെ. കെ. നന്ദിയും പറഞ്ഞു.മികച്ച കർഷകരായി മാത്യു കെ കെ കോയിപ്പുറത്തു, ജോസഫ് ഒലിയാങ്കൽ, ബാബു തോമസ് വരകുകാലായിൽ, ശിവദാസൻ പള്ളിയാളിൽ, ശ്രീമതി സിജി പറമ്പനാട്ടു, ശ്രീ ജോഷി പൂമറ്റത്തിൽ, ജോൺസൻ കൈതമറ്റം, മാസ്റ്റർ മുഹമ്മദ്‌ മിഹ്ജഹ് എന്നിവരെ ആദരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com