കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: കേരള സര്‍ക്കാരിന്റെ ഉപഭോക്തൃ സംരക്ഷണ സംരംഭമായ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം .സി.കെ.കാസിം എം.എൽ.എ. നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് . പി. എം. തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിൽ ,വൈസ് പ്രസിഡണ്ട് . ജോർജ്കുട്ടി കക്കാടംപൊയിൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ റോയ്,സജയ് എം.കെ. ,ബാങ്ക് വൈസ് പ്രസിഡണ്ട് പി. അബ്ദുറഹിമാൻ മാസ്റ്റർ,സോമനാഥൻ മാസ്റ്റർ കുട്ടത്ത്,സോളമൻ മഴുവഞ്ചേരിൽ,സജി പെണ്ണാപറമ്പിൽ,ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.കരിങ്കുറ്റിയിൽ നീതി സൂപ്പർമാർക്കറ്റിന് സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഇവിടെനിന്ന് സാധനങ്ങൾ വാങ്ങാവുന്നതാണ്. 18 ഇനം സാധനങ്ങൾ (നിത്യോപയോഗ സാധനങ്ങളും മറ്റും) ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 800 രൂപയുടെ പ്രത്യേക ഓണക്കിറ്റുകൾ ഓണച്ചന്തയിൽ ലഭ്യമാണ്,കിറ്റിലുള്ള സാധനങ്ങൾക്ക് പുറമെ ആവശ്യമുള്ളവർക്ക് സബ്സിഡി നിരക്കിൽ 5 കിലോ (കിറ്റിലുള്ളതിൽ കൂടുതൽ )അരിയും ,മുളക്, മല്ലി എന്നിവയും ഇവിടെനിന്ന് ലഭിക്കും



