
മുക്കം:സേവാഭാരതി മുക്കം യൂണിറ്റിൻ്റെ കീഴിൽ ആരംഭിക്കുന്ന “സുകൃതം” വയോജന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഇതിൻ്റെ ഭാഗമായി നടന്ന ദ്വിദിന വളണ്ടിയർ പരിശീലനം ഡോ: വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മുക്കം പരമേശ്വരിയം ഹാളിൽ നടന്ന പരിപാടിയിൽ സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് ശശിധരൻ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി എം പി പ്രദീപ് കുമാർ,സുകൃതം ജില്ലാ കോഡിനേറ്റർ ശ്രീജാവിജയ് ,സേവാഭാരതി ജില്ലാ സെക്രട്ടറി രവീന്ദ്രനാഥ് ജോസ് പുളിമൂട്ടിൽ എന്നിവർ സംസാരിച്ചു. സുകൃതം സംസ്ഥാന കോഡിനേറ്റർ അശ്വന്ത്, നെഴ്സിംഗ് പരിശീലകരായ അർച്ചന, അനിൽകുമാർ എന്നിവർ രണ്ട് ദിവസങ്ങളിലായി 74 പേർക്ക് പരിശീലനം നല്കി . സമാപന ചടങ്ങിൽ ആർ എസ് എസ് ഗ്രാമ ജില്ലാ സേവാപ്രമുഖ് സിഎൻ ഉണ്ണികൃഷ്ണൻ പന്നിക്കോട് പരിശീലനം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.



