
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും (ലൈഫ് ലൈനർ )സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ, അങ്കണവാടി ടീച്ചർമാർക്ക് ഫസ്റ്റ് എയ്ഡ്,സിപിആർ പരിശീലനം നടത്തി.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡൻറ് പി ആർ അജിത അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി എ ഫിറോസ് ഖാൻ,ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പ്രധാന അധ്യാപിക രഹന, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, രതിടീച്ചർ എന്നിവർ സംസാരിച്ചു.ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഇഎംഎസ് ടീം ലീഡർ ഫാത്തിമ ഹിബ, ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ സിജോ മാത്യു എന്നിവർ പ്രഥമ ശുശ്രൂഷ സിപിആർ പരിശീലനം നൽകി. ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നും അംഗനവാടികളിൽ നിന്നുള്ള അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.



