LOCAL NEWS

പുല്ലുരാംപാറ പള്ളിപ്പടിയിലെ മലഞ്ചരക്കുകടയിലെ മോഷണം:രണ്ടുപേർ അറസ്റ്റിൽ

തിരുവമ്പാടി : പുല്ലുരാംപാറ പള്ളിപ്പടിയിലെ താളനാനിയിൽ  ട്രെഡേർസിന്റെ പൂട്ടുപൊളിച്ച് മോഷണ നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
കഴിഞ്ഞ ശനിയാഴ്ച (27.05.2026) കടയുടമ പ്രിൻസ് താളനാനിയുടെ മകൻ കട തുറക്കാനെത്തിയപ്പോളാണ് മോഷണ വിവരം പുറത്തറിയുന്നത്.ഉടൻ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.ഇതോടെയാണ് പ്രതികൾ പിടിയിലായത്.കൂടരഞ്ഞി,കൂമ്പാറ മാങ്കുന്ന് കിഴക്ക് വീട്ടിൽ  അടക്കരാജു എന്നറിയപ്പെടുന്ന രാജു (45),മണ്ണാർക്കാട് പൊറ്റശ്ശേരി കാഞ്ഞിരം താങ്കൾ വീട്ടിൽ മോഹനൻ(46) എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം ഒരു ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ മോഷണം പോയിരുന്നു. പോലീസ് ഇൻസ്പെക്ടർ പ്രശാന്ത്, സബ് ഇൻസ്പെക്ടർ അഭിജിത്ത്,ജയ്സൺ ദേവസ്യ,എസ്.സി.പി.ഒ മാരായ സുഭാഷ്, മുജീബ്, മഹേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com