LOCAL NEWS

റോഡിലെ മൺകൂനകൾ നീക്കം ചെയ്ത് പുല്ലൂരാംപാറയിലെ സാന്ത്വനം പ്രവർത്തകർ മാതൃകയായി

പുല്ലൂരാംപാറ : മാസങ്ങളായി പുല്ലൂരാംപാറ കൊടക്കാട്ട്പാറ റോഡിൽ അമ്പലത്തിനു മുന്നിൽ അടിഞ്ഞു കൂടിക്കിടന്നിരുന്ന മണ്ണ് SYS സാന്ത്വനം പ്രവർത്തകർ മുൻകൈയെടുത്ത് നീക്കം ചെയ്തു. ഏതാണ്ട് രണ്ട് ലോഡ് ടിപ്പറിനുള്ള മണ്ണ് റോഡിൽ അടിഞ്ഞു കിടന്നിരുന്നു. ഇതുമൂലം നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ തെന്നിവീണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ചികിത്സയിൽ കഴിയുന്നവർ പോലുമുണ്ട്. യാത്രക്കാരുടെ ജീവന് ഭീഷണിയായ ഈ മൺകൂനകൾ ഒടുവിൽ പൂർണ്ണമായും നീക്കം ചെയ്തതോടെ പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമായിരിക്കുകയാണ്.വാർഡ് മെമ്പർ ജോഷി പുല്ലുക്കാട്ട് പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും പിന്തുണയും നൽകി. സാന്ത്വനം പ്രവർത്തകരായ ഷാഹിദ്, സാലി, സിനാൻ, നാസർ, അജ്മൽ, ശിബിൽ, അൻവർ, റാഫി, ഫാസിൽ, റഫീഖ്, അസീസ് സഖാഫി, റിയാസ്, ജംഷീർ, സവാദ്, മൊയ്ദീൻ കോയ, ഖദർ, സവാദ്, ഷമീർ, സുബൈർഎന്നിവർ മണ്ണ് നീക്കം ചെയ്യൽ ദൗത്യത്തിന് നേതൃത്വം നൽകി. പ്രദേശത്തെ സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ മുന്നിട്ടിറങ്ങിയ സാന്ത്വനം പ്രവർത്തകരെ നാട്ടുകാർ അഭിനന്ദിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com