തിരുവമ്പാടിയിൽ കർഷക രജിസ്ട്രേഷൻ തിരിച്ചറിയൽ കാർഡ് വിതരണം

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ കർഷകർക്കും കർഷക രജിസ്ട്രേഷൻ വഴിയുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനായുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കർഷകർ ‘കതിർ’, ‘അഗ്രി സ്റ്റാക്ക്’ എന്നീ രജിസ്ട്രേഷൻ നടപടികൾ എത്രയും വേഗം പൂർത്തിയാക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.
രജിസ്ട്രേഷനായി താഴെ പറയുന്ന രേഖകൾ ആവശ്യമാണ്:
ആധാർ കാർഡ്.
നികുതി ചിട്ട്.
ബാങ്ക് പാസ്സ്‌ബുക്ക്.
റേഷൻ കാർഡ്.
ആധാറുമായി ലിങ്ക്ചെയ്ത മൊബൈൽ ഫോൺ.
തിരിച്ചറിയൽ കാർഡ്.
താല്പര്യമുള്ള കർഷകർ ഈ രേഖകളുമായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലോ മറ്റ് ഇ-സേവന കേന്ദ്രങ്ങളിലോ എത്തി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. എന്നാൽ കഴിഞ്ഞ വർഷം ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകൾ വീണ്ടും രജിസ്ട്രേഷൻ ചെയ്യേണ്ടതില്ലെന്നും കൃഷി ഓഫീസർ വ്യക്തമാക്കി.



