KERALA NEWSLOCAL NEWSNews

ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു.

കൂടരഞ്ഞി:  പഞ്ചായത്ത് പരിധിയിൽ നിന്നു എസ് എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും ഈ വർഷം LSS,USS സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണ സമതിയുടെ നേതൃത്വത്തിൽ 12/06/26 വെള്ളി  ഉച്ചകഴിഞ്ഞ് 2.30 മണിക്ക് കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കുകയാണ്.

ഇതിനായി പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്‌കൂളുകളിൽ നിന്നു തന്നെ ശേഖരിച്ചിട്ടുണ്ട്.

എന്നാൽ പഞ്ചായത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് 2026-ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് ഗ്രേഡ് നേടിയവരും LSS,USS സ്കോളർഷിപ്പ് നേടിയവരുമായ കൂടരഞ്ഞി പഞ്ചായത്തിൽ താമസിക്കുന്ന വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി  വിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. ആയതിന് കൂടരഞ്ഞി പഞ്ചായത്തിന് പുറത്തുള്ള സ്കൂളുകൾ പഠിച്ച വിദ്യർഥികളുടെ വിവരങ്ങൾ  നൽകിയിരിക്കുന്ന വാട്സ് ആപ്പ് നമ്പറുകളിൽ അയച്ച് നൽകണമെന്ന് അഭ്യർഥിക്കുന്നു.

📡  *9400557993*

പ്രത്യേകം ശ്രദ്ധിക്കുക, കൂടരഞ്ഞി പഞ്ചായത്തിന് പുറത്തുള്ള സ്‌കൂളുകളിൽ പഠിക്കുന്ന കൂടരഞ്ഞി പഞ്ചായത്തുകാരായ എസ്.എസ്.എ.സി, പ്ലസ്-ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും  എ പ്ലസ് ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ  വിവരങ്ങൾ മാത്രമാണ് അയച്ച് നൽകേണ്ടത്
*വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി: 10. 06.2026*

പ്രസിഡൻ്റ്
ബോബി ഷിബു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com