
കോടഞ്ചേരി: വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയുടെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നോളജ് സിറ്റിയിൽ നടത്തി.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി വാർഡ് മെമ്പർമാരായ ബേബി വളയത്തിൽ, റെജി തമ്പി, സി.കെ ചന്ദ്രൻ എന്നിവരും,യൂനാനി കോളേജ് പ്രിൻസിപ്പാൾ റഹീമ , നോളജ് സിറ്റി ലൈസണിങ് ഓഫീസർ അബ്ദുൽസലാം അബ്ദുറഹ്മാൻകുട്ടി, ദേവസ്യ പാപ്പാടിയിൽ, ലില്ലിക്കുട്ടി ദേവസ്യ, മിനിമോൾ, സുഹറ,നസീറ,സൈനബ,ജംഷീറ, തസ്‌ലീന,ജമാൽ, ലത്തീഫ് പരപ്പിൽ, ജിൻഷാൻ കാഞ്ചന, ജോബി ചക്കാല എന്നിവർ പങ്കെടുത്തു.’പ്രിയദർശിനി’ പദ്ധതി പ്രകാരം സംസ്ഥാനത്തെ കെഎസ്ആർടിസി സാധാരണ സർവീസുകളിൽ വനിതകൾക്ക് ഇന്ന് മുതൽ സൗജന്യ യാത ലഭിക്കും.



