KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
ശ്രേയസ് പുലിക്കയം യൂണിറ്റ് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു

കോടഞ്ചേരി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിലെ വിജയ സ്വാശ്രയ സംഘം പുലിക്കയം അങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി നീക്കം ചെയ്തു.സംഘം പ്രസിഡണ്ട് ജോസ് ഇടയത്തുപാറ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ലിജി സുരേന്ദ്രൻ, യൂസിമോൻ കരിക്കുഴിയിൽ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. സംഘം വൈസ് പ്രസിഡണ്ട് ബേബി ആലവേലി, ട്രഷറർ ബെന്നി പല്ലാട്ട് എന്നിവർ നേതൃത്വം നൽകി. സംഘത്തിലെ എല്ലാവരും പരിപാടിയിൽ പങ്കെടുത്തു.



