LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

കെ എസ് ആർ ടി സി ബസ്സിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര; തിരുവമ്പാടിയിൽ ആവേശോജ്വല തുടക്കം.

തിരുവമ്പാടി: സംസ്ഥാന സർക്കാരിൻ്റെ അഭിമാനപദ്ധതിയും തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നുമായ കെ .എസ്.ആർ. ടി. സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി യാത്രപദ്ധതിക്ക് തിരുവമ്പാടിയിൽആവേശോജ്വല തുടക്കം.മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ഉദ്ഘാടന യാത്രക്കായി തിരുവമ്പാടിയിൽ എത്തിയത്.

തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും സൗജന്യയാത്രയുടെ ആദ്യ ട്രിപ്പ് കക്കാടംപൊയിലിലേക്കായിരുന്നു സർവീസ് നടത്തിയത്.നിയോജക മണ്ഡലം എം.എൽ.എ സി.കെ. കാസിം ഉദ്ഘാടനം നിർവഹിക്കുകയും ആദ്യ ടിക്കറ്റ് എം.എൽ.എ നൽകുകയും ചെയ്തു. പരിപാടിയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് അധ്യക്ഷനായിരുന്നു.

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കവിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്മാരായ പി. ആർ. അജിത, സുജ ടോം, യു.ഡി.എഫ് ജില്ലാ ചെയർമാൻ വി.ഡി. ജോസഫ്, ബാബു കെ പൈക്കാട്ടിൽ, കെ. എസ്. ആർ.ടി.സി തിരുവമ്പാടി ഡിപ്പോ ഇൻചാർജ് പി.എ ഷാജു, സി.ജെ ആൻ്റണി, ടി.എം.എ ഹമീദ്, എം.ടി. അഷറഫ്, ബി.പി. റഷീദ്, കെ.ടി. മൻസൂർ, ജോബി ഇലന്തൂർ, എം. സിറാജുദ്ദീൻ, മുഹമ്മദ് വട്ടപ്പറമ്പൻ, ബോസ് ജേക്കബ്, സുന്ദരൻ എ പ്രണവം, ദാവൂദ് മുത്താലം, ബിജു എണ്ണാർ മണ്ണിൽ, ടി.ജെ. കുര്യാച്ചൻ, വി. ആർ.രതേഷ്‌കുമാർ, കെ.സാനു, നിഷാബ് മുല്ലോളി, സണ്ണി പെരികലംതറപ്പേൽ, വിൻസെൻ്റ് വടക്കേമുറി, മോയിൻ കാവുങ്കൽ, ശിവദാസൻ മുക്കം, ബിന്ദു ജോൺസൺ,അസ്‌കർ ചെറിയമ്പലം എന്നിവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com