LOCAL NEWSNews

തിരുവമ്പാടി സേക്രഡ്‌ ഹാർട്ട് യു പി സ്കൂളിൽ മാലിന്യ ശേഖരണ യൂണിറ്റുകൾ സ്ഥാപിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ‘സ്മൈലിങ് തിരുവമ്പാടി’പദ്ധതിയുടെ ഭാഗമായി സേക്രഡ്‌ ഹാർട്ട് യു പി സ്കൂളിൽ മാലിന്യ ശേഖരണ യൂണിറ്റുകൾ സ്ഥാപിച്ചു. പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, പേപ്പർ എന്നിവ നിക്ഷേപിക്കുന്നതിനായി 3 ബിന്നുകളാണ് സ്കൂളിന് ലഭിച്ചിട്ടുള്ളത്. ബിന്നുകളിൽ ശേഖരിക്കുന്ന പാഴ് വസ്തുക്കൾ പഞ്ചായത്ത് ഹരിത കർമ്മ സേനയ്ക്ക് കൈമാറി സംസ്കരിക്കാനാണ് ലക്ഷ്യം. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ, പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജിതിൻ പല്ലാട്ട് നിർവഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്ന ബൃഹത് പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭമെന്ന് പ്രസിഡണ്ട് അറിയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി .ആർ അജിത, സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.മനോജ് വാഴേപറമ്പിൽ, പഞ്ചായത്ത് അംഗം ശ്രീ. ബോസ് ജേക്കബ്, ഹെഡ്മാസ്റ്റർ ശ്രീ. സുനിൽ പോൾ, ശ്രീമതി ഗ്രീഷ്മ,ശ്രീമതി റഫ്‌ന എന്നിവർ സംസാരിച്ചു. അധ്യാപകരായ ശ്രീ. അയ്യൂബ്, ശ്രീമതി സ്വപ്ന ജോസഫ്, സ്മിത തോമസ്, ബിന്ദു വി.കെ ശ്രീ.ഡേവിസ് മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com