എസ്എസ്എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു; കാരശ്ശേരി സെക്ടർ ജേതാക്കൾ.

മുക്കം: 33-ാമത് എസ്എസ്എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവിൽ 614 പോയിന്റുകൾ നേടി കാരശ്ശേരി സെക്ടർ ജേതാക്കളായി. 605 പോയിന്റുകൾ നേടി കൊടിയത്തൂർ സെക്ടർ രണ്ടാം സ്ഥാനവും, 588 പോയിന്റുകൾ നേടി ചെറുവാടി സെക്ടർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹാഫിള് മുഹമ്മദ് ഷാദിൽ കലാപ്രതിഭയായും മുഹമ്മദ് റിദ്‌വാൻ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പസ് തലത്തിൽ എംഎ എംഒ കോളേജ് മണാശ്ശേരി ജേതാക്കളായി, കെഎംസിടി ഐഇടിഎം തൂങ്ങുംപുറം രണ്ടാം സ്ഥാനവും കെഎംസിടി നഴ്സിങ് കോളേജ് മൂന്നാം സ്ഥാനവും പ് കൂ.
ഹാഷിം മുഹമ്മദ് കലാപ്രതിഭയായും ആയിഷ അൽനദ സർഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.ജൂൺ 14ന് വൈകുന്നേരം പഴംപറമ്പ് ഹിൽടോപ് സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ എസ്എസ്എഫ് മുക്കം ഡിവിഷൻ പ്രസിഡന്റ് ഹാഫിള് അസ്ഹറുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി ജി അബൂബക്കർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി മുഖ്യാതിഥിയായി. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട്, അഡ്വ. എ.കെ ഇസ്മായിൽ വഫ, ജാമിയ അൽ ബനാത്ത് ഡയറക്ടർ ഡോ. എം അബ്ദുൽ അസീസ് ഫൈസി, കോഴിക്കോട് ജില്ല കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി കെ എ നാസർ ചെറുവാടി, എസ്എസ്എഫ് കേരള എക്സിക്യൂട്ടിവ് ഡോ. മുഹമ്മദ് സാലിഹ് ഒ, കേരള മുസ്ലിം ജമാഅത്ത് മുക്കം സോൺ വൈസ് പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി, എസ്‌വൈഎസ് മുക്കം സോൺ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി, കേരള മുസ്ലിം ജമാഅത്ത് ചെറുവാടി സർക്കിൾ പ്രസിഡന്റ് മുഹമ്മദലി മുസ്ലിയാർ, എസ്ജെഎം ചെറുവാടി റെയിഞ്ച് സെക്രട്ടറി അബ്ദുൽ ഹമീദ് സഖാഫി, സഫാദ് സഖാഫി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി. എസ്എസ്എഫ് മുക്കം ഡിവിഷൻ ജനറൽ സെക്രട്ടറി സാദിഖ് അലി സ്വാഗതവും എസ്‌വൈഎസ് ചെറുവാടി സർക്കിൾ പ്രസിഡന്റ് സിദ്ധീഖ് കഴായിക്കൽ നന്ദിയും പറഞ്ഞു.



