
കോഴിക്കോട്: മർക്കസ് സെൻട്രൽ അലൂമിനി കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ ‘സോഷ്യൽ എംപവർമെന്റ്’ പുരസ്‌കാരം അഡ്വ. ഷമീർ കുന്നമംഗലം ഏറ്റുവാങ്ങി. കോഴിക്കോട് നോളജ് സിറ്റിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖുനാ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരിൽ നിന്നാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.മർക്കസ് എന്ന മഹാ വിദ്യാഭ്യാസ വിപ്ലവ പ്രസ്ഥാനത്തിൽ നിന്ന് പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് വിദ്യാർഥികളുടെ കൂട്ടായ്മയിൽ നിന്നുള്ള അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരവും സന്തോഷകരവുമായ നിമിഷമാണെന്ന് അഡ്വ. ഷമീർ കുന്നമംഗലം പറഞ്ഞു.
ശൈഖുനയുടെ സാന്നിധ്യത്തിൽ സംസാരിക്കാൻ സാധിച്ചതും ജീവിതത്തിലെ വലിയൊരു ഭാഗ്യമായി അദ്ദേഹം വിശേഷിപ്പിച്ചു.സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുമ്പോൾ അത് തിരിച്ചറിയപ്പെടുന്ന കാലം വരുമെന്നും, വൈകാരികമായി അടുപ്പമുള്ള ഇടങ്ങളിൽ നിന്നുള്ള അംഗീകാരങ്ങൾ വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പുരസ്‌കാരം തന്നെ സ്‌നേഹിക്കുന്നവർക്കും, വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിച്ച് തന്നെ കൂടുതൽ കരുത്തോടെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചവർക്കുമായി സമർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.തെരഞ്ഞെടുത്ത ജൂറി കമ്മിറ്റിക്കും മർക്കസ് അലൂമിനി കമ്മിറ്റിക്കും അദ്ദേഹം നന്ദി അറിയിച്ചു



