LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

സ്കൂളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവം; പ്രതിയെ കോടതി വെറുതെവിട്ടു.

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ തൊണ്ടിമൽ ഗവ. എൽ.പി. സ്കൂളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ കോടതി വെറുതെവിട്ടു.
തിരുവമ്പാടി തൈമക്കാട്ടിൽ നിധിൻ ജോയിയെയാണ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്. 2016 ഒക്ടോബർ 19-നാണ് കേസിനാസ്പദമായ സംഭവം.
സ്കൂളിലെ പാചകപ്പുരയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പാചകപ്പുരയ്ക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. സംഭവത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടിലുണ്ട്. എന്നാൽ പ്രതിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com