LOCAL NEWSMUKKAMNews

എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു​.

നെല്ലിക്കാപറമ്പ്: എന്റെ നെല്ലിക്കാപറമ്പ് ചാരിറ്റബിൾ ട്രസ്റ്റിന് (Ente Nellikkaparamba Charitable Trust) കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയുടെ 2026 – 2027 വർഷത്തേക്കുള്ള പുതിയ കോർഡിനേഷൻ പാനൽ (Coordination Panel) നിലവിൽ വന്നു.​സംഘടനയുടെ ചീഫ് കോർഡിനേറ്ററായി അബ്ദുൽ മുനീർ പി.ടിയെയും, ഡെപ്യൂട്ടി ചീഫ് കോർഡിനേറ്ററായി കോമളരാജൻ, ട്രഷററായി അഹമ്മദ് മുബഷീർ കെ.പി എന്നിവരെയും തിരഞ്ഞെടുത്തു.​സന്നദ്ധ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വിപുലമായ കോർഡിനേറ്റർമാരുടെ പാനലും രൂപീകരിച്ചിട്ടുണ്ട്.

അഹമ്മദ് സലീം എടത്തിൽ, പ്രസാദ് ചാലിൽ, അബ്ദുറഷീദ് (MAR), ബഷീർ സി.കെ, അർഷക് സമാൻ എന്നിവരാണ് പുതിയ കോർഡിനേറ്റർമാർ.​പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ അടിയന്തിര സഹായങ്ങൾ എത്തിക്കുന്നതിനായി സന്നദ്ധ സേനയുടെ പ്രത്യേക എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പറും പുറത്തുവിട്ടിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് 9526500101 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com