KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ലഹരിക്കെതിരെ ഒരു ഗോൾ; ‘ഓപ്പറേഷൻ തൂഫാൻ’ ക്യാമ്പെയിനുമായി കൂടത്തായ് സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ

കോടഞ്ചേരി : വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണവുമായി കൂടത്തായ് സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ വിപുലമായ ലഹരിവിരുദ്ധ ക്യാമ്പെയിൻ സ്കൂളിൽ സംഘടിപ്പിച്ചു. ലഹരിക്കെതിരെ ഷൂട്ടൗട്ടും പല വർണ്ണങ്ങളിൽ സിഗ്നേച്ചർ ക്യാമ്പയിനും നടത്തി ലഹരി ഉപയോഗിക്കില്ലെന്ന് കുട്ടികൾ ദൃഢപ്രതിജ്ഞയെടുത്തു.

സ്കൂൾമാനേജർ ഫാദർ ജോമോൻ പാട്ടശ്ശേരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രധാന അധ്യാപിക ഡെയ്സിലി മാത്യു, അധ്യാപകനായ മൂസക്കുട്ടി ഐ.പി എന്നിവർ സംസാരിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com