തിരുവമ്പാടിയിൽ അന്തർദേശീയ യോഗ ദിനാചരണം നടത്തി.

തിരുവമ്പാടി: അന്തർദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും എൻഎസ്എസ് യൂണിറ്റിൻെറയും സംയുക്ത ആഭിമുഖ്യത്തിൽ അൽഫോൻസാ കോളേജിൽ വെച്ച് യോഗാ ദിനാചരണവും മെഡിക്കൽ ക്യാമ്പും നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം ബോസ് ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു.’ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ’ എന്നവിഷയത്തിൽതിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെവി പ്രിയ ക്ലാസ്സെടുത്തു.
അൽഫോൻസാ കോളേജ് മാനേജർ ഫാ. ആൻറണി കാരിക്കുന്നേൽ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എംസി, എൻഎസ്എസ് കോർഡിനേറ്റർ ഫാ. ഷിജു മാത്യു, ഫ൪ഹാന, അനശ്വര എന്നിവർ സംസാരിച്ചു. തുട൪ന്ന് യോഗാ ഇൻസ്‌ട്രുക്ടർ ടീന സ്വരാജ് വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം നടത്തി.



