മുക്കം മുനിസിപ്പാലിറ്റിയിൽ ആശാ വർക്കർ നിയമനം: അപേക്ഷകൾ ക്ഷണിക്കുന്നു

മുക്കം: മുക്കം മുനിസിപ്പാലിറ്റിയിലെ 28, 29 ഡിവിഷനുകളിൽ ആശാ വർക്കർമാരുടെ ഒഴിവുകളിലേക്ക് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഡിവിഷൻ 29-ൽ ആശാ വർക്കറുടെ അവധി ഒഴിവിലേക്കും, ഡിവിഷൻ 28-ൽ നിലവിലുള്ള സ്ഥിരം ഒഴിവിലേക്കുമാണ് നിയമനം നടത്തുന്നത്. SSLC പാസ്സായിരിക്കണം.25 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
അപേക്ഷകർ മുക്കം നഗരസഭയിലെ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം. കൂടാതെ വിവാഹിതരോ, വിധവകളോ, നിയമപരമായി വിവാഹമോചനം നേടിയവരോ ആയിരിക്കണം.താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ രണ്ടാം തീയതിക്കു മുമ്പായി മുക്കം സി എച്ച് സി മെഡിക്കൽ ഓഫീസർ മുമ്പാകെ അപേക്ഷിക്കേണ്ടതാണ്.



