LOCAL NEWS

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം: ആറാം വളവിൽ ലോറി കുടുങ്ങി

​താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വലിയ രീതിയിലുള്ള ഗതാഗത തടസ്സം നേരിടുന്നു. ഇന്ന് (24-06-2026) രാവിലെ പത്ത് മണിയോടെ ചുരം ആറാം വളവിൽ വെച്ച് ചരക്കുലോറിയുടെ ഹൗസിങ് പൊട്ടി റോഡിന് കുറുകെ കുടുങ്ങിയതാണ് ഗതാഗത തടസ്സത്തിന് കാരണമായത്.​ചുരം സംരക്ഷണ സമിതി അറിയിച്ചതനുസരിച്ച്, ലോറി പൂർണ്ണമായും റോഡിൽ കുടുങ്ങിക്കിടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് നിലവിൽ ഈ വഴി കടന്നുപോകാൻ സാധിക്കില്ല.

​റോഡിൽ വലിയ തടസ്സം നേരിടുന്നതിനാൽ ചുരത്തിൽ വാഹനങ്ങളുടെ നീണ്ട ക്യൂ രൂപപ്പെടാൻ സാധ്യതയുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ, വലിയ ചരക്ക് ലോറികൾ മറ്റ് എന്നിവയുമായി എത്തുന്ന യാത്രക്കാർ തൽക്കാലം ചുരം വഴിയുള്ള യാത്ര ഒഴിവാക്കി ബദൽ റോഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കാനുള്ള അടിയന്തര ശ്രമങ്ങൾ ചുരം സംരക്ഷണ സമിതിയുടെയും ചുരം ബ്രിഗേഡ് ടിം, ട്രാഫിക്ക് അധികൃതരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com