ഓപ്പറേഷൻ തൂഫാൻ’: ഐക്യദാർഢ്യവുമായി വെളിമണ്ണ മുഹമ്മദിയ്യ മദ്റസ വിദ്യാർത്ഥികൾ.

‘
‘ഓമശ്ശേരി: സംസ്ഥാന ആഭ്യന്തര വകുപ്പ് ലഹരിക്കെതിരെ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വെളിമണ്ണ സി.എം.വി.എം മുഹമ്മദിയ്യ മദ്റസ വിദ്യാർത്ഥികൾ. പദ്ധതിയുടെ ഭാഗമായി മദ്റസയിൽ പ്രത്യേക അസംബ്ലിയും ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.ലഹരി മാഫിയകൾക്കെതിരെ കടുത്ത ജാഗ്രത പുലർത്താനും, ഇത്തരം സാമൂഹിക വിപത്തുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കാനും വിദ്യാർത്ഥികളെ ചടങ്ങിൽ ബോധവൽക്കരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ഇസ്ലാമിക് സർവീസ് ജനറൽ സെക്രട്ടറി ഇ.കെ മുഹമ്മദ് മാസ്റ്റർ,സ്വദർ മുഅല്ലിം മുഹമ്മദ് യൂനുസ് സഖാഫി പയ്യനാട്, അബ്ദുൽ അസീസ് ഹാറൂനി കൈതപ്പൊയിൽ, അബൂബക്കർ സിദ്ദീഖ് അദനി പയ്യനാട്, മുബശ്ശിർ സഖാഫി വെണ്ണക്കോട്, കുന്നുമ്മൽ മുഹമ്മദ് ഹാജി, മുഹ്സിൻ എ.കെ, ശുക്കൂർ ടി.സി സംബന്ധിച്ചു.ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാൻ ഇത്തരം പരിപാടികൾ സഹായിക്കുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.ഫോട്ടോ:’ഓപ്പറേഷൻ തൂഫാന്“ ഐക്യദാർഢ്യവുമായി വെളിമണ്ണ മുഹമ്മദിയ്യ മദ്റസ വിദ്യാർത്ഥികൾ അണി നിരന്നപ്പോൾ.



