LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ്: ‘തിലാപ്പിയ 3.0’ ചൂണ്ടയിടൽ മത്സര പോസ്റ്റർ പ്രകാശനം ചെയ്തു.

തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവെൽ 2026-ന്റെ ഭാഗമായി തിരുവമ്പാടിയിൽ സംഘടിപ്പിക്കുന്ന പ്രീ ഇവന്റുകളിൽ പ്രധാന ആകർഷണമായ ‘തിലാപ്പിയ 3.0’ ചൂണ്ടയിടൽ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, മലബാർ റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ് കമ്മിറ്റി കൺവീനർ ബോസ് ജേക്കബിന് പോസ്റ്റർ നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്

തിരുവമ്പാടി സീനിയർ ചേംബർ ക്ലബ്ബിന്റെ ചുമതലയിലാണ് ഈ ജനകീയ മത്സരം സംഘടിപ്പിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത, സ്ഥിരം സമിതി അധ്യക്ഷന്മാരായ മനോജ് വാഴേപ്പറമ്പിൽ, ബിന്ദു ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് വട്ടപ്പറമ്പിൽ, ദീപ ഷൈജോ, സീനിയർ ചേംബർ ഭാരവാഹി ജോസ് തുറക്കൽ, പ്രീ ഇവന്റ് കമ്മിറ്റി ജോയിന്റ് കൺവീനർ അജു എമ്മാനുവൽ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

മത്സരം ജൂലൈ നാലിന്; ഉദ്ഘാടനം സി.കെ കാസിം എം.എൽ.എജൂലൈ നാലാം തിയ്യതി ശനിയാഴ്ച രാവിലെ 8:30-ന് തിരുവമ്പാടി പെരുമാലിപ്പടിയിലുള്ള ‘ലെയ്ക് വ്യൂ ഫാം സ്റ്റേ’ യിൽ വെച്ചാണ് മത്സരം നടക്കുക. സി.കെ കാസിം എം.എൽ.എ മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.കായികോത്സവത്തിന് മുന്നോടിയായി നാടിന്റെ പങ്കാളിത്തം ഉറപ്പുവരുത്താൻ നടത്തുന്ന ഈ ചൂണ്ടയിടൽ മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.📞 രജിസ്ട്രേഷൻ നമ്പർ: 8592851139

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com