
മുക്കം:കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുമാരനെല്ലൂർ എസ്റ്റേറ്റ്ഗേറ്റിലെ ചുടലക്കണ്ടി റോഡിൽ സേഫ്റ്റി മിറർ സ്ഥാപിച്ചു. അപകട സാധ്യത ഏറെയുണ്ടായിരുന്ന സ്ഥലത്ത് ഒന്നാം വാർഡ് മെമ്പർ ജംഷീദ് ഒളകരയുടെയും അയിന എന്റർപ്രൈസസിന്റെയും സഹകരണത്തോടെയാണിത് സ്ഥാപിച്ചത്.യൂനുസ് പുത്തലത്ത്, ആബിദ് കുമാരനെല്ലൂർ, പി.ടി സുബൈർ, മുഹമ്മദ് കലകൊമ്പൻ , അലി വാഹിദ്, ജാഫർ ചാലിൽ, മൊയ്തീൻകോയ കൊള്ളിത്തൊടിക, സനിൽ അരീപ്പറ്റ, അത്തോളി കുഞ്ഞിമുഹമ്മദ്,ഹംസ പറമ്പൻ, ടി.പി അബു എന്നിവർ സംബന്ധിച്ചു.



