KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ: കർണാടകയിൽ നിന്നുള്ള വിനോദയാത്ര സംഘത്തിലെ ഗൈഡിനെ കാണാതായി; ഒരു സ്ത്രീക്ക് പരിക്ക്​.

കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരാളെ കാണാതായി. കർണാടകയിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ 11 അംഗ സംഘത്തിന്റെ ഗൈഡിനെയാണ് കാണാതായത്. ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞായിരുന്നു കോടഞ്ചേരിയെയും പരിസര പ്രദേശങ്ങളെയും ആശങ്കയിലാഴ്ത്തിയ അപകടം നടന്നത്.​വയനാട് സന്ദർശനത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് സംഘം ഇരുവഞ്ഞിപ്പുഴയുടെ കാലമ്പാറ തൂക്കുപാലത്തിന് താഴെ പുഴയിൽ ഇറങ്ങിയത്.

ഈ സമയത്താണ് മലയോര മേഖലയിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് പുഴയിൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായത്.​അപകടത്തിൽ പെട്ട സംഘത്തിലെ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.​വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും പ്രാദേശിക സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. കാണാതായ ആൾക്കായി പുഴയിൽ ശക്തമായ തിരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടേയുള്ളൂ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com