കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്തയ്ക്ക് തുടക്കം.

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്താമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തക്ക് കൂടരഞ്ഞി കൽപ്പിനിയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ഫ്രൂട്ട്സ് & സ്‌പൈസസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ തുടക്കമായി.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്യ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമതി അധ്യക്ഷൻ മാരായ നിസാറ ബീഗം, അയിഷാബി ഷിയാസ്, ജെയിംസ് സെബാസ്റ്റ്യൻ,കൃഷി ഓഫീസർ റ്റിൻസി, വാർഡ് മെമ്പർമാരായ ആദർശ് ജോസഫ്, റോയ് ആക്കേൽ,മേരി തങ്കച്ചൻ, ലീലാമ്മ മുള്ള നാനിക്കൽ,ഷീബ നെച്ചിക്കാട്ട്, സക്കിനസലിം, വിനോദ് മഞ്ഞപ്പാറ, കൃഷി ഓഫിസർ ടിൻസി ജോസ് പുലക്കുടി എന്നിവർ പ്രസംഗിച്ചു.ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് FPC നഴ്സറിയിൽ വിവിധ ഇനം നടീൽ വസ്തുക്കൾ വില്പനക്കുണ്ട്



