
കൂടരഞ്ഞി : ഡി.വൈ.എഫ്.ഐ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികളെ ആദരിച്ചു. ഡി.വൈ.എഫ്. ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി സിപിഐ (എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം വിപിൻ വിൽസൺ അധ്യക്ഷത വഹിച്ചു.
ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് ട്രഷറർ അജയ് ഫ്രാൻസി, കൂടരഞ്ഞി റീജിയണൽ അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ജിജി കട്ടക്കയം, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ആയിഷാബി ഷിയാസ്, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഫിദ ജാസ്മിൻ എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആദർശ് ജോസഫ്, രത്ന രാജേഷ്, റോയ് ആക്കേൽ, തോമസ് മാത്യു എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ കൂടരഞ്ഞി മേഖല പ്രസിഡന്റ് വിപിൻ കെ., അശ്വിൻ, റാഷിദ് കെ., റോഷ് റോയ്, അർജുൻ രാജേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബ്ലോക്ക് കമ്മിറ്റി അംഗം മുഹമ്മദ് ഫാരിസ് സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി ദിവ്യ അരുൺ നന്ദിയും രേഖപ്പെടുത്തി.



