
കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ വാഹനാപകടം. തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു.ഇന്ന് രാവിലെ 10 മണിക്ക് സിലോൺ കടവ് പാലത്തിനു സമീപം വെച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി ലൈൻ താഴ്ന്നു കിടക്കുന്നതിനാൽ ഈ ഭാഗത്ത് വാഹനങ്ങൾ വൺവേ ആയിട്ട് കടന്നുപോകുന്നു.



