KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട ടൂറിസ്റ്റ് ഗൈഡിന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.

കോടഞ്ചേരി: ഇരുവഞ്ഞിപ്പുഴയിൽ കാലമ്പാറ തൂക്കുപാലത്തിന് സമീപം ശനി ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടുകൂടി ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ വിനോദസഞ്ചാര സംഘത്തെ രക്ഷിക്കാൻ ശ്രമിച്ച ഗൈഡിനെ കാണാതായിരുന്നു.മലപ്പുറം ജില്ലയിലെ കുഴിമണ്ണു പഞ്ചായത്തിലെ മുണ്ടംപറമ്പ് സ്വദേശിയായ വട്ടോളി ഷിബിലി (25)നെയാണ് ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായത്.കർണാടകയിലെ ബെംഗളൂരുവിൽ നിന്ന് എത്തിയ 11 അംഗ വിനോദസഞ്ചാര സംഘമാണ് ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് സന്ദർശനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ടത്. മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ സംഘത്തിലെ രണ്ട് സ്ത്രീകൾ അപകടത്തിൽ പെടുകയായിരുന്നു. ഇവരെ രക്ഷിക്കുന്നതിനിടയിലാണ് ഗൈഡിനെ കാണാതായത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ അഹമ്മദ് റഷീദിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ ആരംഭിച്ചത്. കോഴിക്കോട് നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ സ്കൂബ ടീം പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുകയും, സന്നദ്ധ സംഘടനകൾ ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. ഇന്നത്തെ തിരച്ചിലിന് കോടഞ്ചേരി, തിരുവമ്പാടി പോലീസ്, മുക്കം അഗ്നിരക്ഷാസേന, ഫയർ ആൻഡ് റെസ്ക്യൂ ടീം, കോഴിക്കോടുള്ള സ്കൂബ ടീം, റവന്യൂ വകുപ്പും,സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് പെയ്ത കനത്ത മഴയിൽ വീണ്ടും പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും തിരച്ചിൽ ഇന്ന് നിർത്തിവെക്കുകയും ആയിരുന്നു. നാളെ രാവിലെ വീണ്ടും 7 മണിക്ക് തിരച്ചിൽ പുനരാരംഭിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com