
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പൾസ് പോളിയോ പ്രോഗ്രാമിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലുള്ള അഞ്ചുവയസ്സിൽ താഴെ ആകെയുള്ള 1810 കുട്ടികളിൽ 1714 പേർ ഇന്ന് പൾസ് പോളിയോ വാക്സിനേഷൻ നൽകി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഗവൺമെന്റ് അനുവദിച്ച 21 ബൂത്തുകൾ ആരോഗ്യ പ്രവർത്തകർ ജനങ്ങളുടെ സൗകര്യാർത്ഥം 28 ബൂത്തുകളും ടൂറിസ്റ്റ് സെന്ററിൽ മൊബൈൽ ബൂത്തും ക്രമീകരിച്ചിരുന്നു.
പഞ്ചായത്ത് തല ഉദ്ഘാടനം കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി വാർഡ് മെമ്പർ ബേബി വളയത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. ഹസീന ഡോ. നിഖില എന്നിവർ പ്രസംഗിച്ചു.



