
നിങ്ങളുടെ പഴയ വാഹനം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എന്നാൽ ഇനി ആ വാഹനം വെറുതെ ഉപേക്ഷിക്കേണ്ടതില്ല! അംഗീകൃത സ്‌ക്രാപ്പിംഗ് കേന്ദ്രങ്ങളിലൂടെ (RVSF – Registered Vehicle Scrapping Facility) പഴയ വാഹനം പൊളിച്ച് നിങ്ങൾക്ക് ആകർഷകമായ ടാക്‌സ് ഇളവുകൾ നേടാം.പഴയ വാഹനം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്.
എന്താണ് സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (CoD)?നിങ്ങളുടെ പഴയ വാഹനം RVSF കേന്ദ്രത്തിൽ ഏൽപ്പിച്ചു കഴിഞ്ഞാൽ, പകരം നിങ്ങൾക്ക് ഒരു ‘Certificate of Deposit’ (CoD) ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പുതിയ വാഹനം വാങ്ങുമ്പോൾ ടാക്സ് ഇളവുകൾ ലഭിക്കുന്നത്.
CoD-യുടെ പ്രത്യേകതകൾ:കൈമാറ്റം ചെയ്യാം: ഈ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് സ്വന്തമായി ഉപയോഗിക്കാം, അല്ലെങ്കിൽ രാജ്യത്ത് ആർക്കും കൈമാറ്റം ചെയ്യാം (Tradeable).ഓൺലൈൻ വിൽപ്പന: പ്രത്യേക വെബ്സൈറ്റുകൾ വഴി, നിങ്ങൾ ആഗ്രഹിക്കുന്ന വിലയ്ക്ക് CoD വിൽക്കാനും അവസരമുണ്ട്.കാലാവധി: CoD ലഭിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഇത് ഉപയോഗിച്ചാൽ മാത്രമേ ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.
ലഭ്യമാകുന്ന പ്രധാന ഇളവുകൾ:പുതിയ വാഹനം വാങ്ങുമ്പോൾ താഴെ പറയുന്ന ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും:രജിസ്ട്രേഷൻ ഫീ: പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.റോഡ് ടാക്സ് ഇളവ്:സ്വകാര്യ വാഹനങ്ങൾക്ക് (Private Vehicles): ലൈഫ് ടാക്സിൽ 15% ഇളവ് (15 വർഷത്തേക്ക്).ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് (Transport Vehicles): ടാക്സിൽ 10% ഇളവ് (5 വർഷത്തേക്ക്).വാഹന രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യേണ്ടത് എങ്ങനെ?വാഹനം പൊളിച്ചു കഴിഞ്ഞാൽ, RVSF കേന്ദ്രത്തിൽ നിന്നും നിങ്ങൾക്ക് ‘Certificate of Vehicle Scrapping’ ലഭിക്കും. വാഹനത്തിന്മേലുള്ള ബാധ്യതകൾ തീർത്ത ശേഷം, ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആർ.ടി ഓഫീസുകൾ വഴി വാഹനത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാവുന്നതാണ്.ശ്രദ്ധിക്കുക!പുതിയ വാഹനം വാങ്ങുമ്പോൾ ടാക്‌സ് ഇളവ് ലഭിച്ചുവെന്ന് ഉറപ്പാക്കുക. ഷോറൂമിൽ നൽകുന്ന റോഡ് ടാക്സ് തുകയിൽ കൃത്യമായ ഇളവ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ടാക്സ് രസീത് (Tax Receipt) ചോദിച്ചുവാങ്ങാൻ ഒരിക്കലും മറക്കരുത്.



