LOCAL NEWSMUKKAM

എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ ഇന്നും അപകടം: വീഡിയോ

മുക്കം :എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.നെല്ലിക്കപറമ്പിന് സമീപം ആദംപടിയിലാണ് ഇന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം സംഭവിച്ചത്.മലപ്പുറം സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു ഇയാളെ എൻ്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനാംഗങ്ങൾ നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെയും സമീപ പ്രദേശത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റു.ഈ മാസത്തിൽ തന്നെ നിരവധിയായ അപകടങ്ങളാണ് പ്രസ്തുത റോഡിൽ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. റോഡിൻറെ അശാസ്ത്രീയതയും വാഹനങ്ങളുടെ അമിത വേഗതയും മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന തെന്നലുമാണ് കൂടുതലായ അപകടങ്ങൾക്കും വഴിയൊരുക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com