കോടഞ്ചേരിയിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി; ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.

കോടഞ്ചേരി: കേരള സംസ്ഥാന കൃഷിവകുപ്പും കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയ്ക്ക് കുറ്റിയാടിൽ തുടക്കമായി. കർഷകർക്ക് മികച്ചയിനം നടീൽ വസ്തുക്കൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. വിവിധയിനം തെങ്ങിൻ തൈകൾ, കവുങ്ങിൻ തൈകൾ, കുരുമുളക് ചെടികൾ, പച്ചക്കറി തൈകൾ എന്നിവയുടെ വിപണന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ മുഖ്യപ്രഭാഷണം നടത്തി.
.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വിൻസന്റ് വടക്കേമുറി, മിനി സണ്ണി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കൃഷി ഓഫീസർ അപർണ സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബേബി വളയത്തിൽ നന്ദി രേഖപ്പെടുത്തി.വാർഡ് മെമ്പർമാരായ സി. കെ. ചന്ദ്രൻ, സത്യൻ ചോലയിൽ, ജിജി എലുവാലുങ്കൽ, നാൻസി ജോഷി, വിൽസൺ തറപ്പേൽ, ശിവദാസൻ താഴെ പാലാട്ട്, ജോബി ജോസഫ്, റജി തമ്പി, റൂബി തമ്പി, ബിന്ദു ജോർജ്, ജ്യോതി സന്തോഷ്, സജിനി രാമൻകുട്ടി, റീന ബിജു, കർഷക പ്രതിനിധികളായ പള്ളത്ത് വക്കച്ചൻ, അബ്രഹാം താണേലിമാലി, ഷാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഞാറ്റുവേല ചന്തയിൽ കർഷകർക്കായി നിരവധി മികച്ചയിനം തൈകളാണ് ഒരുക്കിയിരിക്കുന്നത്.



