KODANECHERYNews

ഡോ. പ്രഭാകറിനെ ആദരിച്ച് സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൺ.

കോടഞ്ചേരി: ലോക ഡോക്ടേഴ്സ് ദിനാചരണത്തോടനുബന്ധിച്ച്, ആതുരസേവന രംഗത്ത് 41 വർഷമായി മാതൃകാപരമായ സേവനം അനുഷ്ഠിച്ചുവരുന്ന നെല്ലിപ്പൊയിൽ വിമല ഹോസ്പിറ്റലിലെ ഡോക്ടർ പ്രഭാകറിനെ സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൺ ആദരിച്ചു.ചടങ്ങിൽ കോടഞ്ചേരി ലീജിയൺ പ്രസിഡന്റ് ശ്രീ ഷെബി ജോസഫ് ഡോ. പ്രഭാകറിന് ലീജിയണിന്റെ സ്നേഹോപഹാരം കൈമാറി. ലീജിയണിലെ മുതിർന്ന അംഗം ശ്രീ സി. ടി. തോമസ് ഡോക്ടറെ പൊന്നാട അണിയിച്ച് ആദരിച്ചു.

കോടഞ്ചേരി ലീജിയൺ അംഗങ്ങളായ ശ്രീ ബെന്നി പുളിക്കൽ, ട്രഷറർ ശ്രീ ബെന്നി പൈകയിൽ, ശ്രീ ദേവസ്യ, ശ്രീ ജോമി, ശ്രീ അബ്രഹാം, ശ്രീ സണ്ണി ജോസ്, ശ്രീ ജോൺ, അഡ്വക്കേറ്റ് ബഡ്സൺ മത്തായി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ലീജിയൺ സെക്രട്ടറി ശ്രീ ഷിജി ജേക്കബ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com