KOODARANCHILOCAL NEWSNews

ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം, പഞ്ചായത്ത് തല നടീൽ ഉദ്ഘാടനം നടത്തി.

കൂടരഞ്ഞി : ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം’ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയുടെ പഞ്ചായത്ത് തല നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു നിർവഹിച്ചു.കീടനാശിനി പ്രയോഗമില്ലാതെ വീടുകളിലേക്കാവശ്യമായ പച്ചക്കറികൾ സ്വയം കൃഷി ചെയ്യുന്നത് ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കുമെന്നും കൂടുതൽ പേർ ഇത്തരം കൃഷിയിലേക്ക് കടന്നുവരണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാബി, വാർഡ് അംഗങ്ങളായ ലിലാമ്മ മുള്ളനാനിക്കൽ, രത്ന രാജേഷ്, ഷീബ റോയ് നെച്ചിക്കാട്ട്, വിനോദ് മഞ്ഞപ്പാറ, സെക്കീന സലീം കൃഷി ഓഫീസർ റ്റിൻസി, സി.ഡി.എസ് ചെയർപേഴ്സൺ റീന, ജോസ് പുലക്കുടി, കൃഷി അസിസ്റ്റന്റ് ഓഫീസർമാരായ അനൂപ്. ഫിറോസ്. അരുൺ എന്നിവർ പ്രസംഗിച്ചു.കൽപ്പിനിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകരാണ് ഓണത്തിന് വിളവെടുക്കുന്ന രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com