LOCAL NEWSMUKKAMNews

ശ്രദ്ധേയമായി കർഷ സഭയും ഞാറ്റുവേല ചന്തയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്.

മുക്കം : മുക്കം നഗരസഭാ കൃഷിഭവൻ്റെ സഹകരണത്തോടെ ഞാറ്റുവേല ചന്തയും, കർഷക സഭയും നടത്തി. കൃഷിഭവൻ പരിസരത്തും ,കൃഷിഭവൻ ഹാളിലും നടന്ന ചടങ്ങിന്റെ ഉദ്ഘാടനംമുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ സി.എ.പ്രദീപ് കുമാറിന്റെഅധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി നിർവഹിച്ചു.കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൻ വികസന കാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൽ അസീസ് വാർപ്പിൽ,പൊതുമരാമത്ത് വികസന കാര്യ സ്റ്റാൻ ൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭവന വിനോദ് ,ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ബിന്ദു , വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ, കൗൺസിലർമാരായ റൈനിഷ് നീലാംബരി,ശിവശങ്കരൻ വളപ്പിൽ,കെ ടി അബ്ദുല്ലക്കുട്ടി,ഗിരിജ,ശരീഫ് വെണ്ണക്കോട്,ജസീല അസീസ് ,വി. ബനുജ ,ബബിത മനോജ് ,രാജൻ കുടുക്കേങ്ങൽ, ലീല പുൽപ്പറമ്പിൽ, റഹ്‌മത്ത് വി എം , ഷജീഷ് വായലത്ത്,സുനിൽ പൊയ്യേരി,കാർഷിക വികസന സമിതി അംഗങ്ങൾ,പച്ചക്കറി ഭാരവാഹികൾ,കുരുമുളക് സമിതി ഭാരവാഹികൾ,പാടശേഖരസമിതി ഭാരവാഹികൾ,കാർഷിക കർമ്മ സേന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം പദ്ധതിയിൽ സൗജന്യ പച്ചക്കറി വിത്ത് കിറ്റ് വിതരണം, കാർഷിക വിള ഇൻഷുറൻസ് , മണ്ണ് പരിശോധനാ ബോധവൽക്കരണം ,കേരള കർഷകർ മാസിക വരിക്കാരെ ചേർക്കൽ ,.സബ്സിഡിയോടുകൂടി കാർഷിക യന്ത്രങ്ങൾക്ക് സൗജന്യ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്‌ക് – കാർഷി യന്ത്രളുടെ പ്രദർശനം അഗ്രിസ്റ്റാക് കർഷക റജിസ്ട്രേഷൻ,കർഷകരുടെ മൂല്യ വർദ്ധിത കാർഷിക ഉൽപ്പന്നങ്ങളുടെ വിൽപ്പനകാർഷിക കർമ്മ സേന സ്റ്റാളിൽ അത്യുൽപാദനശേഷിയുള്ള വിവിധ ഇനത്തിലുള്ള പ്ലാവ് ,മാവ് ,റമ്പൂട്ടാൻ ,സപ്പോട്ട എന്നിവയുടെ ഗ്രാഫ്റ്റുകൾ , നാരകം ലയർ , പേര ലെയർ അഭിയു ,മിറാക്കിൾ ഫ്രൂട്ട്,ആപ്പിൾ ചാമ്പ,വിവിധ ഇനം അലങ്കാര ചെടികൾ, ജൈവവളങ്ങൾ, ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ചാണകപ്പൊടി,ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ,തൈകൾ ചെണ്ടുമല്ലി തൈകൾ, ഹൈബ്രിഡ് പപ്പായത്തൈകൾചെടി മുരിങ്ങത്തൈകൾ,കുടുംബശ്രീ സ്റ്റാളിലെ വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും , വില്പനയും കരിമുണ്ട, പന്നിയൂർ, ഇനത്തിലുള്ള കുരുമുളക് വള്ളികൾ കാപ്പി തൈകൾ എന്നിവയുടെ തമായ നിരക്കിലുള്ള വിൽപ്പന.കർഷകസഭ പരിപാടിയിൽ അധിക വരുമാനത്തിന് കാർഷിക സംരംഭങ്ങൾ എന്ന വിഷയത്തിൽ.യുവ സംരംഭകനും , നാച്ചുറൽ ഇന്നവേറ്റീവ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ചെയർമാനുമായ അജ്സൽ ഓമശ്ശേരിയുടെ ക്ലാസും കർഷകരുടെ കൃഷി അനുഭവങ്ങൾ പങ്കുവെക്കൽ എന്നിവയും ഉണ്ടായിരുന്നു.അസി. കൃഷി ഓഫീസർ സി. വി സതിനന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com