LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

പി.ടി .എ ജനറൽ ബോഡി യോഗവും ബോധവത്കരണ സെമിനാറും നടന്നു

പുല്ലൂരാംപാറ : സെൻ്റ് ജോസഫ്‌സ് ഹൈസ്കൂളിൽ 2026-27 അധ്യയന വർഷത്തെ രക്ഷാകർതൃ-അധ്യാപക സമിതി ജനറൽ ബോഡി യോഗവും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമുള്ള ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.അഞ്ഞൂറോളം രക്ഷാകർത്താക്കൾ പങ്കെടുത്ത യോഗത്തിൽ സ്‌കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുകാല , പ്രധാനാധ്യാപിക റീജ.വി. ജോൺ പി.ടി.എ പ്രസിഡൻ്റ് വിൽസൺ താഴത്തു പറമ്പിൽ അധ്യാപകരായ റെജി സെബാസ്റ്റ്യൻ, ബിജു വി. ഫ്രാൻസിസ്, ജുബിൻ അഗസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ വിദ്യാർഥികളുടെ മാനസികാരോഗ്യം , മൊബൈൽ ഫോൺ ഉപയോഗം സോഷ്യൽ മീഡിയയുടെ സ്വാധീനം, രക്ഷാകർത്താക്കളുടെ ഉത്തരവാദിത്തങ്ങൾ, കുട്ടികളിൽ പഠനശീലങ്ങൾ വളർത്തേണ്ടതിൻ്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ പ്രശസ്ത മെൻ്റലിസ്റ്റും ഹിപ്നോട്ടിസ്റ്റും മോട്ടിവേഷൻ സ്പീക്കറുമായ പോൾ കെ.ജെ ക്ലാസ്സ് നയിച്ചു. അധ്യാപകരും രക്ഷാകർത്താക്കളും പങ്കെടുത്ത യോഗം സഹകരണത്തിൻ്റെയും വിദ്യാർഥി ക്ഷേമത്തിൻ്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് സമാപിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com