LOCAL NEWSMUKKAMNews

മുക്കത്തെ കടയിൽ നിന്ന് 32,000 രൂപയും മൊബൈലും കവർന്ന കേസ്: പ്രതിയെ റിമാൻഡ് ചെയ്തു.

മുക്കം: മുക്കം മാർക്കറ്റിലെ ഫെയ്മസ് ചിക്കൻ സ്റ്റാളിൽ മോഷണം നടത്തിയ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഗിരീഷിനെയുമായാണ്കടയിലും താമസസ്ഥലത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കടയിൽ സൂക്ഷിച്ചിരുന്ന 32,000 രൂപയും, സഹപ്രവർത്തകനായ പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ യാമിന്റെ മൊബൈൽ ഫോണും പ്രധാന രേഖകളുമടങ്ങിയ പേഴ്സുമായി കടന്നു കളഞ്ഞത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

മോഷണത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി തന്നെ കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചതായി ഒപ്പം താമസിച്ചിരുന്ന എസ്.കെ യാമിൻ പൊലീസിന് മൊഴി നൽകി. മുറിക്കുള്ളിലാക്കി പുറത്തുനിന്ന് പൂട്ടിയ ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടാണ് പ്രതി രക്ഷപ്പെട്ടത്. ഇതോടെ പ്രതിയുടെ ക്രൂരമായ കൊലപാതകശ്രമവും പുറത്ത് വന്നു. കൂടിയാണ് പ്ര മുക്കം എസ്‌.ഐ ശ്രീരാഗ്, എസ്‌.സി.പി.ഒ ബിജു, സി.പി.ഒമാരായ അനീസ്, തൊൽഹത്ത്, ഷിനോജ് എന്നിവരടങ്ങിയ സംഘമാണ്കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com